ഉറക്കത്തിന് തടസ്സമായി; നവജാത ശിശുവിനെ അച്ഛൻ അടിച്ചുകൊന്നു. കൊലപാതക വിവരം മറച്ചുവച്ച് അമ്മ കുട്ടിയുടെ തലയ്ക്കും വാരിയെല്ലിനും നട്ടെല്ലിനും പൊട്ടൽ
സ്വന്തം ലേഖകൻ
കുന്നമംഗലം : കുറ്റിക്കാട്ടൂരിൽ നാല് മാസം പ്രാ യമായ പെൺകുഞ്ഞിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒരു വർഷത്തിന് ശേഷം കുട്ടിയു ടെ മാതാപിതാക്കൾ പിടിയിൽ. അച്ഛൻ പെരുവയൽ ചെമ്മല ത്തൂർ വൈലേങ്കര ഷിജിൻ (29) മദ്യലഹരിയിൽ കുട്ടിയെ അടിച്ചു കൊല്ലുകയായിരുന്നു. ഞ്ഞിട്ടും അമ്മ അഞ്ജന(20) വിവ രം മറച്ചുവെച്ചു.
2025 ഒക്ടോബർ ഒന്നിനാണ് കൊലപാതകം നടന്നത്. സ്ഥിരം മദ്യപാനിയായ ഷിജിൻ സംഭവ ദി വസവും മദ്യപിച്ചാണ് വീട്ടിലെ ത്തിയത്. രാത്രിയിൽ കുഞ്ഞ് ഉറ ക്കെ കരഞ്ഞതിൽ കോപാകുല നായ പ്രതി കുട്ടിയെ മർദിച്ചു. മർ ദനമേറ്റ കുഞ്ഞിനെ അഞ്ജന സമീപത്തെ സ്വകാര്യ ആശുപത്രി യിലെത്തിച്ചു. മെഡിക്കൽ കോ ളേജിലേക്ക് റഫർ ചെയ്തെങ്കി ലും അവിടെ എത്തുമ്പോഴേയ്ക്കും മരിച്ചിരുന്നു. മരണത്തിൽ സംശ യം തോന്നിയതിനെ തുടർന്ന് നട ത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളി ഞ്ഞത്. കുഞ്ഞിൻ്റെ തലയിലട ക്കം ഗുരുതരമായ പരിക്കേറ്റിട്ടു ണ്ടെന്നും ഇതാണ് മരണത്തിലേ വിവരമറിക്ക് നയിച്ചതെന്നും പോസ്റ്റ് മോർ ട്ടത്തിൽ കണ്ടെത്തി. വാരിയെല്ലി നും നട്ടെല്ലിനും ഒടിവുകളും കണ്ടെത്തി. മരണകാരണമായ മർദനത്തിന് മുമ്പും കുട്ടിക്ക് അപ കടം സംഭവിക്കുകയും കാലൊടി യുകയും ചെയ്തിരുന്നു. ഇക്കാര്യ ത്തിലും കൃത്യമായ വിശദീകരണം നൽകാൻ മാതാപിതാക്കൾക്കായില്ല. കുട്ടി കട്ടിലിൽനിന്ന് വീണു, ഷിജിൻ അഞ്ജന അച്ഛന്റെ കൈയിൽ നിന്ന് വീണ് പരിക്ക് പറ്റി തുടങ്ങിയ കാരണ ങ്ങളാണ് മരണം സംബന്ധിച്ച് ഇവർ നിരത്തിയത്. മാതാപിതാ ക്കളുടെ വിശദീകരണത്തിൽ സം ശയം തോന്നിയ പൊലീസ് ഇവ രെ സംശയമുനയിൽ നിർത്തിയി രുന്നു. വിശദമായ അന്വേഷണ ത്തിന് ശേഷം കഴിഞ്ഞ ദിവസം അഞ്ജനയെ ചോദ്യം ചെയ്തതോ ടെയാണ് കൊലപാതകം വ്യക്ത മായത്. ഷിജിൻ കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയെന്ന് അഞ്ജന പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഷിജിൻ കുഞ്ഞിനെ മുമ്പും മർദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

