കോടിക്കണക്കിന് രൂപയുടെ ഹെറോയിനും മെത്താഫിറ്റ മിനുമാണ് കടത്തുന്നത് പകരംസ്വർണ്ണം.

ഓപ്പറേഷൻ തൂഫാൻ പിടിമുറുക്കിയതോടെയാണ് കടൽവഴിയുള്ള കടത്ത്.കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.മീൻപിടിത്ത ബോട്ടുകൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന്കടത്ത് നടത്തുന്നത്.ബോട്ടുകളിൽ പ്രത്യേക രഹസ്യ അറകൾ ഉണ്ടാക്കിയും ഐസിനുള്ളിൽ പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കിയും ലഹരി കടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. മീൻമണം കാരണം മയക്കുമരുന്നിന്റെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.കേരളത്തിൽ മലബാറിന്റെ തീരപ്രദേശം വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്തി തിരിച്ച് കേരളത്തിലേക്ക് സ്വർണം എത്തിക്കും.കോടിക്കണക്കിന് രൂപയുടെ ഹെറോയിനും മെത്താഫിറ്റമിനുമാണ് കടത്തുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, വേദാരണ്യം, രാമേശ്വരം, കന്യാകുമാരി തുടങ്ങിയ മേഖലകളും ശ്രീലങ്കയിലേക്കുള്ള കടത്തിന്റെ പ്രധാന ഇടനാഴികളാണെന്ന് റിപ്പോർട്ടിലുണ്ട്.

Follow Our Facebook Page
Enable Notifications OK No thanks