തൃക്കടവൂർ മഹാദേവർ, തിരുമുല്ലാവാരം ശ്രീ മഹാവിഷ്ണു ക്ഷേത്രങ്ങളുടെ വിഷയങ്ങൾ സംബന്ധിച്ച് യോഗം സംഘടിപ്പിച്ചു.

കൊല്ലം:കൊല്ലം നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ  തൃക്കടവൂർ ശ്രീ മഹാദേവക്ഷേത്രത്തിലെയും, തിരുമുല്ലാവാരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെയും വിഷയങ്ങൾ സംബന്ധിച്ച് മന്ത്രി  ബിന്ദു കൃഷ്ണ മുൻകൈ എടുത്ത് വിളിച്ച യോഗത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ, ദേവസ്വം പ്രസിഡണ്ട് കെ ജയകുമാർ ഐഎഎസ്, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു നിയമസഭാ ഹാളിലെ ദേവസ്വം മന്ത്രിയുടെ ചേമ്പറിൽ വെച്ച് നടന്ന ചർച്ചയിൽ. തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ കിഴക്കും, പടിഞ്ഞാറും ഗോപുരങ്ങളുടെ എസ്റ്റിമേറ്റ് പുതുക്കിയെന്നും പണി ഉടൻ തന്നെ ആരംഭിക്കുമെന്നും, മുടങ്ങി കിടക്കുന്ന അത്താഴക്കഞ്ഞി വിതരണം ഉടൻ ആരംഭിക്കാനും, ആനത്തറിയുടെയും,ആന പാപ്പാന്മാരുടെ താമസസ്ഥലത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാനും തീരുമാനമായി.

Join Community
Enable Notifications OK No thanks