നഗരൂർ ഹെൽത്ത് ഇൻസ്‌പെക്ടർക്കും സ്പാ നടത്തിപ്പിൽ പങ്കുണ്ടെന്ന് തെളിഞ്ഞു മായയെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: കോവളം സ്പാപീഡനക്കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. സ്പാ പീഡന കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഹെൽത്ത് ഇൻസ്പെക്ടർ നഗരൂർ ഹെൽത്ത് ഇൻസ്പെക്ടറായ മായയാണ് അറസ്റ്റിലായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ് അറസ്റ്റിലായ മായ. സ്പാ വരുമാനം ആദ്യമെത്തിയത് മായയുടെ അക്കൗണ്ടിലേക്കാണ്.അതിൽ നിന്നാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട അനുരൂപിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. ഹെൽത്ത് ഇൻസ്പെക്ടർക്കും സ്പാ നടത്തിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മായയെ പോലീസ് അറസ്റ്റ് ചെയത്. പണമിടപാടുകളിൽ മായ പങ്കാളിയായി. ആന്ധ്രാ സ്വദേശിയായ 16കാരിയാണ് കോവളത്തെ സ്പായിൽ പീഡനത്തിനിരയായത്. അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ഇതേ സ്‌പാകളിൽ ജീവനക്കാരായ ചെറിയമ്മയും ഭർത്താവുമാണ്‌ സ്‌പാ ഉടമകൾക്ക്‌ കൈമാറിയത്‌. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക്‌ നേതൃത്വം നൽകുന്നവരാണെന്നും പൊലീസ്‌ പറഞ്ഞു.

Join Community
Enable Notifications OK No thanks