പ്രവാസികള്‍ക്കായി പെരുമ്പടപ്പില്‍ നോര്‍ക്ക സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.

മലപ്പുറം: പ്രവാസികൾക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററും (NBFC) മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഏകദിന സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. മടങ്ങിയെത്തിയ പ്രവാസികൾക്ക് നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശിൽപശാലയിൽ 80-ഓളം പ്രവാസികൾ പങ്കെടുത്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, വൈസ് പ്രസിഡന്റ് സാബിറ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗവും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഉസ്മാൻ ഇ.കെ. സ്വാഗതം ആശംസിച്ചു. പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് പദ്ധതികള്‍ എന്‍.ബി.എഫ്.സി പ്രോജക്ട് മാനേജർ കെ.വി. സുരേഷ് വിശദീകരിക്കുകയും ക്ലാസുകൾ നയിക്കുകയും ചെയ്തു

വ്യവസായ വകുപ്പിനെ പ്രതിനിധീകരിച്ച് വ്യവസായ വികസന ഓഫീസർ ദിലീപ് കുമാർ.കെ ക്ലാസുകൾ എടുത്തു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ശിൽപശാലയില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അഭിലാഷ് എം.ആര്‍ ഉൾപ്പെടെയുള്ളവര്‍ സംബന്ധിച്ചു.

Join Community
Enable Notifications OK No thanks