തോടന്നൂർ – ചെരണ്ടത്തൂർ ഇടിഞ്ഞികടവ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ദ്രുധഗതിയിലാക്കണം. വില്ല്യാപ്പള്ളി ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി.

തിരുവനന്തപുരം :.കോഴിക്കോട് ജില്ലയിലെ തൊടന്നൂർ–ഇടിഞ്ഞകടവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഏകദേശം ₹12 കോടി രൂപയുടെ പദ്ധതിത്തുകയോടെ ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലധികമായി. എന്നാൽ ഇത്രയും കാലം കഴിഞ്ഞിട്ടും പ്രവൃത്തി പൂർണ്ണമായി പൂർത്തിയാക്കാൻ കഴിയാത്തത് ഈ റോഡിനെ ആശ്രയിക്കുന്ന ജനങ്ങൾക്ക് വലിയ യാത്രാദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
തോടന്നൂർ മുതൽ ചെരണ്ടത്തൂർ തോക്കോട് മീത്തൽ വരെ ഏകദേശം 4.5 കിലോമീറ്റർ ദൂരം മുമ്പ് നല്ല നിലവാരത്തിലുള്ള റോഡായിരുന്നു. എന്നാൽ ചെരണ്ടത്തൂർ മുതൽ ഇടിഞ്ഞകടവ് വരെയുള്ള ഏകദേശം 3 കിലോമീറ്ററും ,തോടന്നൂരുമുതൽ ചെരണ്ടത്തൂർ ഭാഗം കൽവർട്ടുകളുടെ ഭാഗവും പുനരുദ്ധാരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടതിനെ തുടർന്ന് മാസങ്ങളോളം ജനങ്ങൾക്ക് അതീവ ദുഷ്കരമായ യാത്രയാണ് നടത്തേണ്ടിവന്നത്.
റോഡ് പൊളിച്ചിട്ടതിനു ശേഷം ആവശ്യമായ രീതിയിൽ പ്രവൃത്തി മുന്നോട്ടുപോകാതിരിക്കുകയും, പല ഭാഗങ്ങളും കുഴികളും ഉയർച്ചതാഴ്ചകളും നിറഞ്ഞതോടെ മഴക്കാലത്ത് ഉൾപ്പടെ ദുർഘടാവസ്ഥയിൽ തുടരുകയും ചെയ്തതോടെ വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടായി. പ്രത്യേകിച്ച് രോഗികൾ, വയോധികർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, തൊഴിലാളികൾ തുടങ്ങിയവർക്ക് ഈ ദുരിതം ഏറെ അനുഭവിക്കേണ്ടി വരുന്നു .
ഇതിനിടെ, നിലവിലെ കരാറുകാരൻ പ്രവൃത്തിയിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നതായി അറിയാൻ കഴിയുന്നുണ്ട്. ഇക്കാര്യം യാഥാർഥ്യമാണെങ്കിൽ, പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലാകുകയും ജനങ്ങളുടെ ദുരിതം ഇനിയും നീളുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും.
അതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഈ വിഷയത്തിൽ ആവിശ്യപെട്ട് വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ പി സി ഷീബ  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന് നിവേദനം നൽകുകയും ചെയ്തു.
എത്രയും പെട്ടന്ന് അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

Enable Notifications OK No thanks