തിരുവനന്തപുരം: 13 കോടി പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ധര്‍ണ ആള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ജോസ്പ്രകാശ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പരമാവധി പൗരന്മാരുടെ വോട്ട് ഉറപ്പാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക-സര്‍വീസ് സംഘടന സമരസമിതി ജനറല്‍ കണ്‍വീനര്‍ എസ്.സജീവ് അദ്ധ്യക്ഷനായി. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്.സുധികുമാര്‍ പ്രസംഗിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി.കെ.മധു, വൈസ് ചെയര്‍മാന്‍ പി.ശ്രീകുമാര്‍, തിരു.സൗത്ത് ജില്ലാ സെക്രട്ടറി ആര്‍.കലാധരന്‍, തിരു.നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ആര്‍.എസ്.സജീവ്, സെക്രട്ടറി സതീഷ് കണ്ടല, കെ.എസ്.എസ്.എ പ്രസിഡന്റ് റ്റി.കെ.അഭിലാഷ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.സജീബ്കുമാര്‍, വി.ശശികല, റ്റി.അജികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


