മലപ്പുറം: രാജ്യം കണ്ടതിൽ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. ഇലക്ഷൻ കമ്മീഷൻ്റെ അധികാരം ചീഫ് ഇലക്ഷൻ കമ്മീഷണറിൽ കേന്ദ്രീകരിച്ച് ഭരണകൂടത്തിൻ്റെ കളിപ്പാവയായി മാറ്റിക്കൊണ്ടാണ് ഭരണഘടനാ സ്ഥാപനമായ ഈ സ്ഥാപനത്തിൻ്റ സുതാര്യത നശിപ്പിച്ചത്.ഈ സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് ലക്ഷം പേരെ പങ്കെടുപ്പിച്ച് ന്യൂഡൽഹി രാം ലീലാ മൈതാനത്ത് “ബദലാവു് സരൂരി ഹെ ” എന്ന മുദ്രാവാക്യമുയർത്തി നിലവിലെ സമര പരമ്പരകൾക്ക് വിത്ത് പാകിയത് ”
ഇനി വരാനിരിക്കുന്നത് സമര പരമ്പരകളുടെ കാലമാണ്. ജന വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ സമാന ചിന്താഗതിക്കാരെ അണിനിരത്തിയും അവരോടൊപ്പം ചേർന്നും സമരങ്ങൾക്ക് രൂപം നല്കും.മലപ്പുറത്ത് നടന്ന പാർട്ടി ദേശീയ കൗൺസിൽ റിപ്പോർട്ടിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.രാജേന്ദ്രൻ.
ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസിൻ്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന എക്സി.അംഗം വി.എസ്.സുനിൽ കുമാർ, സംസ്ഥാന കൗൺസിലംഗങ്ങളായ അജിത് കൊളാടി, ഷാജിറാ മനാഫ്, അഡ്വ.പി.പി.ബാലകൃഷ്ണൻ, പി.ടി.ഷറഫുദ്ദീൻ, സി.എച്ച്.നൗഷാദ്, ഇരുമ്പൻ സൈതലവി തുടങ്ങിയവർ സംസാരിച്ചു.

