എഴുത്തച്ഛൻ………. കവിത. പ്രസാദ് കരുവളം

എഴുത്താണി കളഞ്ഞു പോ-യെഴുത്തച്ഛനിരിക്കുന്നു കഴുത്തറ്റം കടം വന്നു കടത്തും കാത്തിരിക്കുന്നു കടത്തിണ്ണയുറങ്ങാനായ് രാവു കാത്തു മടുക്കുന്നു എഴുത്തിപ്പോൾ എഴുത്തച്ഛൻ എത്തുമെന്നു കിതക്കുന്നു എഴുത്തച്ഛാ മതിയാക്കാം കടം തീർന്നിട്ടെഴുത്താണി തിരിച്ചെത്താൻ കൊതിക്കേണ്ട എഴുത്തിനും മടുക്കുന്നു..

ഉത്തരത്തിൽ ചമച്ചിടാം

ഉത്തമമാം കാവ്യമൊന്ന് ഒരുത്തരും കരുതാത്തൊ-രുത്തരംതൻ ജീവിതത്താൽ

ഹൃദയത്തിൽ തറഞ്ഞറി യെഴുത്താണി കുടിക്കുന്നോ-രെഴുത്തെല്ലാംകടലാഴം കടന്നെങ്ങോ മറയുമ്പോൾ എഴുത്തച്ഛനിരിക്കുന്നു മടുപ്പിന്റെ മിടിപ്പറ്റു കഴുത്തറ്റം മുനിയായി കാത്തിരിപ്പു കവി പ്രാണൻ

 

Join Community

Leave a Reply

Enable Notifications OK No thanks