തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് അമിത ആത്മവിശ്വാസമാണ് കാരണമായതെന്ന് യോഗത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ വീഴ്ച സംഭവിച്ചതായും യോഗം വിലയിരുത്തി. ഭൂതകാല വീഴ്ചകളും പോരായ്മകളും കൃത്യസമയത്ത് മനസിലാക്കാനും തിരുത്താനും നേതൃത്വത്തിനായില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. പാർട്ടിയുടെ സംഘടനാപരമായ പോരായ്മകൾ
പാർട്ടിയുടെ സംഘടനാപരമായ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ചർച്ചകളിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും പ്രതിനിധികൾ വിമർശനം കടുപ്പിച്ചു. പാർട്ടി പ്രവർത്തനങ്ങളിൽ തിരുത്തലുകൾ ആവശ്യമാണെന്നും താഴെത്തട്ടിലുള്ള ജനവികാരം ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും യോഗത്തിൽ ശക്തമായ അഭിപ്രായമുയർന്നു. സംഘടന സംഘാടനം എങ്ങനെയെന്ന് താഴെ തട്ടു മുതൽ മുകൾ തട്ടുവരെ കൃത്യനിർവഹണം കാര്യക്ഷമല്ല. ഇനിയെങ്കിലും പാർട്ടിയുടെ ശൈലിയിൽ നിന്നും വ്യതിചലിക്കരുതെന്നും കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു

