സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ 14-ാം സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

പാലക്കാട്സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ 14-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ യോഗം പാലക്കാട് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ നടന്നു. 2026 ഡിസംബര്‍ 9,10,11 തീയതികളില്‍ പാലക്കാട് യാക്കര സുമംഗലി മണ്ഡപത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം, സെമിനാറുകള്‍, പ്രഭാഷണം എന്നിവയില്‍ വിവിധ രാഷ്ട്രീയ -സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. സ്വാഗതസംഘത്തിന്റെ രക്ഷാധികാരികളായി പാലക്കാട് എം.എല്‍.എ രമേഷ് പിഷാരടിയും പ്രൊഫ.പി.എ.വാസുദേവനും, കെ. കൃഷ്ണന്‍ കുട്ടിയും ചെയര്‍മാനായി എന്‍.ജി.മുരളീധരന്‍ നായരും ജനറല്‍ കണ്‍വീനറായി എ.യു.മാമച്ചനും അടങ്ങുന്ന 51 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

Enable Notifications OK No thanks