വനം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഒരാഴ്ചയായി നടന്ന വന്യജീവി വാരാഘോഷം സമാപിച്ചു. വനംവകുപ്പ് ആസ്ഥാനത്ത് നടക്കുന്ന സമാപന സമ്മേളനം . വനസേനാമേധാവിയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുമായ രാജേഷ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വന്യജീവി വാരാഘോഷം ജീവൻ്റെ ആഘോഷമാണെന്നും അതിൽ മനുഷ്യനും ഉൾപ്പെടുന്നുണ്ടെന്നും വനസേനാ മേധാവി പറഞ്ഞു. ജീവികൾ തമ്മിലുള്ള സംവേദനത്തിൽ അസന്തുലിതാവസ്ഥ ഉണ്ടായാൽ വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരാഴ്ചയായി നടത്തി വരുന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു. വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾ ഉൾപ്പെടെയുളള അഞ്ചു കുടുംബാംഗങ്ങൾക്ക് 2026 ഒക്ടോബർ എട്ടു മുതൽ ഒരു വർഷത്തേയ്ക്ക് കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കും.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഡോ. പി. പുകഴേന്തി അദ്ധ്യക്ഷത വഹിച്ചു.
അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ. എൽ ചന്ദ്രശേഖർ (ഫിനാൻസ്), ഡോ. പ്രമോദ് ജി. കൃഷ്ണൻ ( സോഷ്യൽ ഫോറസ്ട്രി), ഡോ. ജസ്റ്റിൻ മോഹൻ ( അഡ്മിനിസ്ട്രേഷൻ), ശ്രാവൺ കുമാർ വർമ്മ CEO CAMPA), ജോർജി പി. മാത്തച്ചൻ (ഫോറസ്റ്റ് വിജിലൻസ്), ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഡോ. ആർ. ആടലരശൻ, സുനിൽ പമീടി, ഫോറസ്റ്റ് കൺസർവേറ്റർമാരായ സി. മീനാക്ഷി, കെ. എസ്. ദീപ, ശില്പ വി. കുമാർ, നരേന്ദ്രനാഥ് വേലൂരി തുടങ്ങിയവർ പങ്കെടുത്തു.
ഫോറസ്റ്റ് മാനേജ്മെൻ്റ് വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപക് മിശ്ര സ്വാഗതവും ഫോറസ്റ്റ് കൺസർവേറ്റർ കെ. എൻ. ശ്യാം മോഹൻലാൽ നന്ദിയും പറഞ്ഞു.

