ദില്ലി ഇന്നും സ്തംഭിക്കും. ആയിരക്കണക്കിന് അറസ്റ്റ് നടന്നെങ്കിലും ഇന്നും കൂടുതൽ പ്രവർത്തകർ എത്തും. ശക്തമായ പോലീസ് സംവിധാനം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവിധ സംഘടനകളിലെ പ്രവർത്തകരെ വിട്ടയച്ചു. എന്നാൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, ഇൻഫ്ലുവൻസർ ധ്രുവ് റാഠി, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് സിജെപിയുടെ ആരോപണം. ഇവരുടെ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും ഇന്നലെ ഡൽഹിയിൽ പ്രതിഷേധം ശക്തമായിരുന്നു. മുംബൈയിൽനിന്ന് വിമാനത്തിലെത്തിയ അഭിജീത് ദിപ്കെയെ വിമാനത്തിനുള്ളിൽവച്ച് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കേജ്രിവാൾ, മമത ബാനർജി എന്നിവരെയും അറസ്റ്റ് ചെയ്തതായി വാർത്തയിൽ പറയുന്നു.
അറസ്റ്റിനു പിന്നാലെ പിണറായി വിജയനെ മരുന്നോ ഭക്ഷണമോ നൽകാതെ മണിക്കൂറുകളോളം പൊലീസ് ജീപ്പിൽ നഗരത്തിലൂടെ കൊണ്ടുനടന്നുവെന്നും ആരോപണമുണ്ട്. അഭിജീത് ദിപ്കെയുടെ അറസ്റ്റിനെത്തുടർന്ന് സിജെപിയുടെ ഓർഗനൈസേഷൻ ചുമതലയുള്ള അജിൻക്യ ഷിൻഡെ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

