എന്നെ എന്നും മാധ്യമങ്ങൾ ചൊറിയുകയാണ്. മാധ്യമങ്ങളിൽ വരുന്നതു പലതും തെറ്റാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ രണ്ടു വർഷമായിട്ടെ പാർട്ടിയിൽ വന്നിട്ടുള്ളു. ഇപ്പോൾ സംസ്ഥാന പ്രസിഡൻ്റ് ആണ്. ഞാൻ ഉൾക്കൊണ്ട സമിതിയാണ് ഡെപ്യൂട്ടി മെയറെ തിരഞ്ഞെടുത്തത്.ഞാൻ മോദി ഭക്തയാണ്. ഒരു ഡിജിപിയായിരുന്ന ആൾ ഒരു ദിവസം കോൺസ്റ്റബിളിൻ്റെ പണി ചെയ്യാൻ പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടുണ്ട്. കൗൺസിലർ എന്ന നിലയിൽ എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ട്. പലപ്പോഴും പോലീസ് കേസുകൾ വന്നാൽ ഇടപെടും പക്ഷേ ബി.ജെ പി ക്കാരിയായതുകൊണ്ട് പലരും കേൾക്കാറില്ല ചിലരൊക്കെ കേൾക്കും . ഇപ്പോൾ എനിക്ക് ഇത് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. ഞാൻ ഒരുപാട് നിവേദനം മേയർക്ക് നൽകിയിട്ടുണ്ട്. പലതിനും ഉത്തരമില്ല. അദ്ദേഹത്തിന് ചെയ്യാൻ കഴിയില്ലാകും. ഞാൻ കുറ്റപ്പെടുത്താനില്ല.മേയർക്ക് ഞാനൊരു കത്തയച്ചു. ഞാൻ പല കാര്യങ്ങളും മേയറോട് പറഞ്ഞു. ഒന്നും നടക്കാത്ത സാഹചര്യത്തിൻ എനിക്ക് കൗൺസിലറായി മുന്നോട്ടു പോകാൻ കഴിയില്ല അതുകൊണ്ട് രാജി വയ്ക്കുകയാണ്. ഈ കത്തിൻ്റെ ഒരു കോപ്പി ഞാൻ കലക്ടർക്കും അയച്ചു. എനിക്ക് ശാരീരികമായ ഒരുപാടു പ്രശ്‌നങ്ങൾ ഇപ്പോൾ നിലനിൽക്കുന്നു. വാട്ട്സാപ്പിൽ എനിക്ക് എതിരെ ഒരു പാടു വിമർശനങ്ങൾ ഉയരുന്നു. ഈ സാഹചര്യത്തിൽ ഞാൻ രാജി വയ്ക്കും നിങ്ങൾ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി.ദില്ലിയിൽ വനിത കമ്മീഷൻ്റെ അധ്യക്ഷ ആക്കാത്തതുകൊണ്ടാണ് എന്ന് പറഞ്ഞു നടന്നവരും ഉണ്ട്. പക്ഷേ എനിക്ക് അത്തരം ആഗ്രഹങ്ങളും ഇല്ല. ആരാണ് സൗഹൃദം. എന്നത് തിരിച്ചറിയണം എല്ലാവരേയും വിശ്വസിക്കാൻ കഴിയില്ല എന്ന് എന്നെ പഠിപ്പിച്ചു . എനിക്കെതിരെ വരുന്ന വാർത്തകൾ സത്യമല്ല എന്നു കൂടി യൂടുബ് വഴി അറിയിക്കട്ടെ….


