ആരാണ് അമേരിക്ക, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ നോക്കു . ഒരു രാജ്യത്തെ സൈനികമായി നശിപ്പിക്കാൻ ശ്രമിച്ചിട്ടു നടക്കാതെ വരുമ്പോൾ സാമ്പത്തികമായി ആ രാജ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനാണ് അമേരിക്കയുടെ ശ്രമം. ഇറാനുമായി സാമ്പത്തികമായി സഹകരിക്കുന്ന എല്ലാ രാജ്യങ്ങളും ഇത് അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. തിരിച്ചടി തുടരുമെന്ന് ഇറാൻ വ്യക്തമാക്കി. ഗൾഫ് മേഖലയിൽ നിന്നും എണ്ണ കയറ്റുമതി തുടരില്ലെന്നും ഇറാൻ വ്യക്തമാക്കിയ സാഹചര്യത്തിൽ പശ്ചിമേഷ്യൻ സംഘർഷം പുതിയ ശൈലിയിലേക്ക് എത്താൻ സാധ്യത.ലോകത്തെ സൈനിക ശക്തിയുള്ള ഒരു രാജ്യത്തിന് പോലും അമേരിക്കയുടെ നിലപാടിനെ എതിർക്കാൻ കഴിയാതെ വരുന്നത് സങ്കടകരമാണ്. പഴയ സോവിയറ്റ് യൂണിയനെ തകർത്തു തരിപ്പണമാക്കിയ അമേരിക്കൻ ഭരണാധികാരികളെ അന്ന് നിലയ്ക്കു നിർത്താൻ പഴയ സോവിയറ്റ് യൂണിയന് കഴിയാതെ വന്നതാണ് അമേരിക്കയുടെ ലോക പോലീസ് കളി തുടരുന്നത്. ഏതെങ്കിലും ഒന്നോ രണ്ടോ രാജ്യങ്ങൾ അമേരിക്കൻ നിലപാടിനെ തള്ളിപ്പറയുവാൻ കഴിഞ്ഞാൽ അമേരിക്ക പത്തിമടക്കും. ഇന്ത്യയും ചൈനയും റഷ്യയും ഈ നിലപാടിനെ എതിർക്കാൻ തയ്യാറാകണം.


