കാട്ടാക്കട വീരണകകാവിൽ നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ എറണാകുളത്ത് സുരക്ഷിതരായി കണ്ടെത്തി.

നെയ്യാറ്റിൻകര:കാട്ടാക്കട വീരണകകാവിൽ നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ എറണാകുളത്ത് സുരക്ഷിതരായി കണ്ടെത്തി. വീരണകാവ് സ്വദേശികളായ ശങ്കർ, ഭാര്യ ആതിര, മകൾ ധ്വനി ശങ്കർ എന്നിവരാണ് മൂന്ന് ദിവസത്തെ ആശങ്കയ്ക്ക് ശേഷം ബന്ധുക്കളെ ബന്ധപ്പെട്ടത്.യുവതി സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് തങ്ങൾ സുരക്ഷിതരാണെന്ന വിവരം അറിയിക്കുകയായിരുന്നു കുടുംബത്തെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കാട്ടാക്കട പോലീസ്എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഊർജിതമായ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇത്തരം ഫോൺ വിളി ഉണ്ടായത്.

Enable Notifications OK No thanks