ശബരിമല തീര്‍ഥാടകര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിച്ചു.

പുനലൂർ: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പുനലൂര്‍ താലൂക്കിലെ പുനലൂര്‍ മുന്‍സിപ്പല്‍ ഏരിയ, തെ•ല, കുളത്തൂപ്പുഴ, ആര്യങ്കാവ് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെത്തുന്ന തീര്‍ഥാടകര്‍ക്കുള്ള വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് സജീദിന്റെ അധ്യക്ഷതയില്‍ എ ഡി എമ്മിന്റെ ചേംബറില്‍ ചേര്‍ന്ന കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ ഈ തീര്‍ഥാടന അനുബന്ധ പ്രദേശങ്ങളിലെ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കും. ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് മാത്രമുള്ളതാണ് വില. ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിശ്ചയിച്ച വിലയേക്കാള്‍ അധിക വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ശബരിമല തീര്‍ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനും അമിത വില ഈടാക്കുന്നത് തടയുന്നതിനും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അളവ് തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിനും ഹോട്ടലുകളും മറ്റ് പൊതുവിപണികളും പരിശോധിക്കുന്നതിനും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത പരിശോധന സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ വി സിന്ധു, പുനലൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി ടി സദന്‍, സീനിയര്‍ സൂപ്രണ്ട് സീമ, സാം, ഹോട്ടല്‍ ആന്റ് റസ്റ്റേറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വില വിവരം ചുവടെ:
ഭക്ഷണ സാധനങ്ങളുടെ ഇനം അളവ് നിരക്ക് എന്ന ക്രമത്തില്‍
1. ചായ-120 എം എല്‍-10 രൂപ
2. കാപ്പി-120 എം എല്‍-10 രൂപ
3. കടുംകാപ്പി/കടും ചായ-120 എം എല്‍- 8 രൂപ
4. ചായ/കാപ്പി (മധുരമില്ലാത്തത്) ബ്രൂ, നെസ്‌കഫേ, ബ്രാന്‍ഡഡ്- 120 എം എല്‍- 9 രൂപ
5. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി, ബ്രു, കോഫിഡേ)- 120 എം എല്‍-17 രൂപ
6. ഇന്‍സ്റ്റന്റ് കാപ്പി/മെഷീന്‍ കോഫി- 200 120 എം എല്‍- 20 രൂപ
7. ബോണ്‍വിറ്റ / ഹോര്‍ലിക്സ്-150 എം എല്‍- 24 രൂപ
8. പരിപ്പുവട-40 ഗ്രാം- 11 രൂപ
9. ഉഴുന്നു വട-40 ഗ്രാം-11 രൂപ
10. ബോണ്ട- 75 ഗ്രാം- 11 രൂപ
11. ഏത്തയ്ക്കു അപ്പം (പകുതി ഏത്തയ്ക്ക)-50 ഗ്രാം- 12 രൂപ
12. ബജി-30 ഗ്രാം-11 രൂപ
13. ദോശ (ഒരെണ്ണം), ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ-50 ഗ്രാം- 10 രൂപ
14. ഇഡ്ഡലി (ഒരെണ്ണം), ചട്‌നി, സാമ്പാര്‍ ഉള്‍പ്പെടെ-50 ഗ്രാം-10 രൂപ
15. ചപ്പാത്തി (ഒരെണ്ണം)-40 ഗ്രാം- 10 രൂപ
16. പൂരി (ഒരെണ്ണം)- 40 ഗ്രാം- 13 രൂപ
17. പൊറോട്ട (ഒരെണ്ണം)-50 ഗ്രാം- 12 രൂപ
18. പാലപ്പം- 50 ഗ്രാം- 10 രൂപ
19. ഇടിയപ്പം- 50 ഗ്രാം- 10 രൂപ
20. നെയ് റോസ്റ്റ്-150 ഗ്രാം 45- രൂപ
21. മസാല ദോശ- 200 ഗ്രാം- 52 രൂപ
22. ഗ്രീന്‍പീസ് കറി- 100 ഗ്രാം- 33 രൂപ
23. കടലക്കറി-100 ഗ്രാം- 30 രൂപ
24. കിഴങ്ങുക്കറി-100 ഗ്രാം-30 രൂപ
25. ഉപ്പുമാവ്-200 ഗ്രാം-24 രൂപ
26. ഊണ് പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍)- 70 രൂപ
27. ഊണ് പുഴുക്കലരി (സാമ്പാര്‍, മോര്, രസം, പുളിശ്ശേരി, തോരന്‍, അവിയല്‍, അച്ചാര്‍)- 70 രൂപ
28. ആന്ധ്രാ ഊണ്- 70 രൂപ
29. വെജിറ്റബിള്‍ ബിരിയാണി-350 ഗ്രാം-73 രൂപ
30. കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ)-35 രൂപ
31. കപ്പ-250 ഗ്രാം-30 രൂപ
32. തൈര് സാദം- 48 രൂപ
33. നാരങ്ങ സാദം-48 രൂപ
34. തൈര് (ഒരു കപ്പ്- 9 രൂപ
35. വെജിറ്റബിള്‍ കറി-100 ഗ്രാം-25 രൂപ
36. പരിപ്പ് കറി-100 ഗ്രാം-25 രൂപ
37. തക്കാളി ഫ്രൈ -125 ഗ്രാം-33 രൂപ
38. പായസം-75 എം എല്‍-12 രൂപ
39. ഒനിയന്‍ ഊത്തപ്പം-125 ഗ്രാം- 55 രൂപ
40. ടൊമാറ്റോ ഊത്തപ്പം-125 ഗ്രാം-55 രൂപ
41. പുട്ട് (ഒരു കുറ്റി)-24 രൂപ
42. വെജിറ്റബിള്‍ ഫ്രൈഡ് റൈസ് -350 ഗ്രാം- 75 രൂപ
43. ഗോബിമഞ്ചുരി-100 ഗ്രാം- 100 രൂപ
44. പ്ലെയിന്‍ റോസ്റ്റ്-150 ഗ്രാം-40 രൂപ
45. പനീര്‍ മസാല-150 ഗ്രാം- 120 രൂപ
46. ചില്ലി പൊറോട്ട-120 രൂപ
47. വെജിറ്റബിള്‍ പഫ്സ്-80 ഗ്രാം- 20 രൂപ
48. വെജിറ്റബിള്‍ സാന്‍ഡ്വിച്ച്-100 ഗ്രാം-22 രൂപ
49. വെജിറ്റബിള്‍ ബര്‍ഗര്‍-125 ഗ്രാം- 28 രൂപ
50. പനീര്‍ റോള്‍-125 ഗ്രാം- 32 രൂപ
51. മഷ്റൂം റോള്‍-125 ഗ്രാം- 34 രൂപ
52. വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ്/ചപ്പാത്തി (ഒരു എണ്ണം)-150 ഗ്രാം- 30 രൂപ
53. വെജിറ്റബിള്‍ ഡാനിഷ്- 75 ഗ്രാം- 19 രൂപ
54. ദില്‍ഖുഷ്-60 ഗ്രാം-19 രൂപ
55. സോയാബീന്‍ പിസ-150 ഗ്രാം- 48 രൂപ
56. ബ്രെഡ് മസാല-180 ഗ്രാം- 48 രൂപ
57. സ്വീറ്റ്ന-80 ഗ്രാം-18 രൂപ
58. ജാം ബണ്‍ (ഒരു എണ്ണം)-60 ഗ്രാം 20 രൂപ
59. മസാല റോള്‍ കുബ്ബൂസ്/ചപ്പാത്തി (ഒരു എണ്ണം)- 150 ഗ്രാം- 45 രൂപ
60. ചോക്ലേറ്റ് കേക്ക് പീസ്-150 ഗ്രാം- 20 രൂപ
61. സ്വീറ്റ് പഫ്സ്-60 ഗ്രാം-19 രൂപ
62. വാനില കേക്ക് പീസ്-50 ഗ്രാം-17 രൂപ
63. ജാം ബ്രഡ്-50 ഗ്രാം-20 രൂപ
64. ദില്‍ പസന്ത് പീസ്-40 ഗ്രാം- 17 രൂപ
65. ബനാന പഫ്സ്-90 ഗ്രാം- 20 രൂപ
66. വെജിറ്റബിള്‍ കട്ട്ലറ്റ്- 50 ഗ്രാം-17 രൂപ
67. ബ്രെഡ്-350 ഗ്രാം- 34 രൂപ
68. ബണ്‍-50 ഗ്രാം- 9 രൂപ
69. ക്രീം ബണ്‍-80 ഗ്രാം-20 രൂപ
70. വെജിറ്റബിള്‍ കുബ്ബൂസ് റോള്‍-150 ഗ്രാം-43 രൂപ
71. ബനാന റോസ്റ്റ് (ഹാഫ് ബനാന)-50 ഗ്രാം-12 രൂപ
72. വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ്/ചപ്പാത്തി ഒരു എണ്ണം)- 150 ഗ്രാം- 58 രൂപ
73. വെജിറ്റബിള്‍ സമോസ- 60 ഗ്രാം- 12 രൂപ
74. ബ്രഡ് സാന്‍വിച്ച് (രണ്ട് എണ്ണം)- 60 ഗ്രാം- 20 രൂപ
75. ആലുപറാത്ത (രണ്ട് എണ്ണം)-50 ഗ്രാം- 45 രൂപ
76. പുലാവ്-350 ഗ്രാം-68 രൂപ
77. നാരങ്ങ ജ്യൂസ്-210 എം എല്‍- 20 രൂപ
78. ആപ്പിള്‍ ജ്യൂസ് -210 എം എല്‍- 52 രൂപ
79. ഓറഞ്ച് ജ്യൂസ്- 210 എം എല്‍- 54 രൂപ
80. കൈതച്ചക്ക ജ്യൂസ്- 210 എം എല്‍-40 രൂപ
81. മുന്തിരി ജ്യൂസ്- 210 എം എല്‍- 42 രൂപ
82. തണ്ണിമത്തന്‍ ജ്യൂസ് -210 എം എല്‍- 34 രൂപ
83. കരിക്ക്- 38 രൂപ
84. നാരങ്ങ സോഡ- 210 എം എല്‍- 24 രൂപ
85. ബ്ലാക്ക് ടീ (ടി ബാഗ്)- 90 എം എല്‍- 9 രൂപ
86. ഗ്രീന്‍ ടീ (ടി ബാഗ്)- 90 എം എല്‍- 9 രൂപ
87. കാര്‍ഡമം ടീ (മെഷീന്‍)- 90 എം എല്‍- 14 രൂപ
88. ജിഞ്ചര്‍ ടീ (മെഷീന്‍)- 90 എം എല്‍- 14 രൂപ
89. ചായ മെഷീന്‍-90 എം എല്‍- 9 രൂപ
90. കോഫി (മെഷീന്‍)- 90 എം എല്‍- 10 രൂപ
91. മസാല ടീ (മെഷീന്‍)-90 എം എല്‍- 15 രൂപ
92. ലെമണ്‍ ടീ (മെഷീന്‍)- 90 എം എല്‍- 15 രൂപ
93. ഫ്ലേവേഡ് ഐസ് ടീ (മെഷീന്‍)- 200 എം എല്‍- 19 രൂപ

Join Community
Enable Notifications OK No thanks