ആലപ്പുഴ: പുന്നപ്ര-വയലാർ സമരനായകൻ ടി വി തോമസിനെ സമരത്തിലെ ‘ഗസ്റ്റ് ആർട്ടിസ്റ്റാ യി’ ചിത്രീകരിക്കാനുള്ള ഡോ. തോമസ് ഐസക്കിൻ്റെ ശ്രമങ്ങൾ വിലപോകില്ലെന്ന് എഐടിയു സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്.എഐടിയുസി സ്ഥാപകദിനാ ചരണത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞത്.പുന്നപ്ര വയലാർ സമരത്തിൻ്റെ 80-ാം വാർഷികത്തോടനുബന്ധി ച്ച് ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ചിന്ത പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിലെ ഫോട്ടോകളിൽ സമരനായകൻ സി കെ കുമാരപ്പണിക്കരുടെ സ്ഥാനം എട്ടാമതും ടി വി തോമസിൻ്റേത് ഒമ്പതാമതുമായി നൽകിയത് ചരി ത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.1946 ഒക്ടോബർ 22ലെ തൊഴി ലാളി പണിമുടക്കോടെയാണ് പുന്നപ്ര വയലാർ സമരത്തിന്ആരംഭം കുറിക്കുന്നത്.ടി വി തോമസ് പ്രസിഡന്റായ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കൗൺസിലിലാണ് (എടിടിയുസി) ഇതിന് തീരുമാന മെടുത്തത്. സർ സി പിയുടെ വസ തിയായ ഭക്തിവിലാസത്തിൽ നട ന്ന ചർച്ചയിൽ, 4,000 പട്ടാളക്കാ രുടെയും 8,000 പൊലീസുകാരു ടെയും മേധാവിയാണ് താനെന്ന് അലറിയ സി പിയുടെ മുഖത്തു നോക്കി ‘എങ്കിൽ നമുക്ക് കാണാം’ എന്ന് പ്രഖ്യാപിച്ചത് ടി വി തോ മസാണ്. അറസ്റ്റിലായതിന് ശേഷം വിചാരണ വേളയിൽ സമ രത്തിൻ്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം, തനിക്ക് വധശിക്ഷ നൽകിയാലും നിരപ രാധികളെ വിട്ടയയ്ക്കണമെന്ന ധീ രമായ നിലപാടാണ് സ്വീകരിച്ച ത്. ടി വി തോമസ് സമരത്തിലെ ഗസ്റ്റ് ആർട്ടിസ്റ്റല്ല, റിയൽ ഹീറോ യാണെന്ന് ടി ജെ ആഞ്ചലോസ് പറഞ്ഞു.വയലാർ രക്തസാക്ഷി മണ്ഡപ ത്തിൽ ഒക്ടോബർ 27ന് സ്ഥാപി ക്കുന്ന ഒരേയൊരു ഫോട്ടോ സമരനായകൻ സി കെ കുമാരപ്പണിക്കരുടേതാണ്. അദ്ദേഹത്തിന്റെ തറവാടാകെ പൊളിച്ച് പട്ടാളക്കാർ പക വീട്ടിയിരുന്നു. അങ്ങനെയു ള്ള സമരനായകന്റെ ഫോട്ടോ എട്ടാമത് ചേർത്തതിന് വിശദീക രണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്ത വന്നു മണിക്കൂറുകൾ പിന്നിട്ടിട്ടും ഡോ തോമസ് ഐസക്ക് പ്രതികരിച്ചിട്ടില്ല.


