ആലപ്പുഴയിൽ ഭർത്താവിന് പിന്നാലെ ഭാര്യയും മരണപ്പെട്ടു. സഞ്ചയന ചടങ്ങുകൾ മാറ്റിവച്ചു.

മാന്നാർ: ഭർത്താവ് നേരത്തെ മരണപ്പെട്ടു. തിങ്കളാഴിച്ച സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയുടെ മരണം.സഞ്ചയന ചടങ്ങുകൾ മാറ്റിവച്ചു.മുതിർന്ന സോഷ്യലിസ്റ്റ് നേതാവും, കവിയും, ഗ്രന്ഥകാരനും പ്രഭാഷകനുമായ മാന്നാർ തോട്ടത്തിൽ എം സുരേന്ദ്രനാഥാണ് ബുധാനാഴിച്ച അന്തരിച്ചത്.തിങ്കളാഴ്ച എം സുരേന്ദ്രനാഥിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഞായറാഴ്ച രാത്രിയാണ് ഭാര്യ ഉമാദേവി (70) മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലിന് ഉമാദേവിയുടെ സംസ്കാരം നടത്തി.

Join Community
Enable Notifications OK No thanks