ഇ.കെ നയനാർ എനിക്ക് ഇഷ്ടപ്പെട്ട മുഖ്യമന്ത്രി . ആരോടും കുശാലന്വേഷണo നടത്തും നിഷ്കളങ്കനായ മുഖ്യമന്ത്രിയാണദ്ദേഹം. പിണറായി വിജയൻ .ഇടതുപക്ഷത്തേയും സ്വന്തം പാർട്ടിയേയും ശരീയായ രീതിയിൽ കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ നിലപാടാണ് എനിക്കിഷ്ടപ്പെട്ടത്. മുഖ്യമന്ത്രിമാരിൽ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം, നിയമ സമാജികൻ എന്ന നിലയിൽ വളരെ വിലപ്പെട്ടതാണ്. അദ്ദേഹം എന്നെ സ്വാധീനിച്ച മുഖ്യമന്ത്രിയാണ്. ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിദ്യാർത്ഥി നേതാവായ കാലം അഞ്ചൽ കോളേജിൽ ഞങ്ങൾ ഒരു പ്രശ്നമുണ്ടാക്കി. മുഖ്യമന്ത്രി വന്ന സമയത്താണ് എന്ന് ഓർക്കണം. ഞങ്ങളെ അറസ്റ്റ് ചെയ്തു പക്ഷേ അദ്ദേഹം പറഞ്ഞത് അവരെ വിട്ടയയ്ക്കണമെന്ന്. എന്നെ വളരെയധികം സന്തോഷിപ്പിച്ചു. അതു മാത്രമല്ല കോളേജ് വിഷയം ചർച്ച ചെയ്യാൻ പി.എസ് ശ്രീനിവാസനെ ചുമതലപ്പെടുത്തുകയും ചെയ്തു.സോഷ്യൽ മീഡിയായിൽ പോസിറ്റീവ് ഉണ്ട് നെഗറ്റീവും ഉണ്ട്. എന്നെട്രോളു ചെയ്യുന്നതിൽ എനിക്ക് സന്തോഷം മാത്രം.
വളരെ ചെറുപ്പത്തിലെ പൊതുപ്രവർത്തനത്തിൽ എത്തിയ ഒരാളാണ് ഞാൻ . പ്രതിസന്ധികൾ ഉണ്ടെങ്കിലും ധൈര്യത്തോടെ നേരിടും . ഞാൻ സ്കുളിൽ പഠിക്കാൻ പോയത് 8 കിലോമീറ്റർ നടന്നാണ്. ഞാൻ മാത്രമല്ല 60 ഓളം പേർ ഉണ്ടാകും.
കേരളപ്പിറവി ദിനം വരാൻ പോകുകയാണല്ലോ ഈദിനത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നഒരു കാര്യം സ്പീക്കർ എന്ന നിലയിൽ ജനങ്ങൾക്ക് ചോദ്യം ചോദിക്കാനുളള അവസരം കൊടുക്കണം. ഇത് എന്റെ അഭിപ്രായം മാത്രം.
നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനുമായി കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് വിജിൽ എംഎൽഎ നടത്തിയ അഭിമുഖത്തിൽ ആണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.


