തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫിൽ പി എയ്ക്ക് പിന്നാലെ ഡ്രൈവർ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എംഎൽഎയുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണം എന്നാണ് വിവരം. മൂന്ന് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ് രമ്യ ഹരിദാസിന് ഉണ്ടായിരുന്നത്. ഇതിൽ പി എ വിമലും ഡ്രൈവർ കുഞ്ഞുമുഹമ്മദുമാണ് രാജിവെച്ചത്.
തദ്ദേശ വകുപ്പിൽ ജോലി ചെയ്‌തിരുന്ന വിമൽ ഡെപ്യൂട്ടേഷനിലാണ് പിഎയായി എത്തിയത്. കോൺഗ്രസ് അനുകൂല സർവ്വീസ് സംഘടന നേതാവ് കൂടിയാണ് വിമൽ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമൽ രാജിവെച്ചതെങ്കിൽ ജോലിഭാരത്തെ തുടർന്നാണ് പിഎ രാജിവെച്ചതെന്നായിരുന്നു രമ്യാ ഹരിദാസ് വിശദീകരിച്ചത്. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ തുടർച്ചയായ രാജിയിൽ നേതൃത്വം വിശദീകരണം തേടിയേക്കും.

