വാഗമൺ: ഇടുക്കി വാഗമൺ ഇപ്പോൾ ചെന്നാലും തിരക്കാണ്. ഏറ്റവും കൂടുതൽ ശനിയും ഞായറും തമിഴ്നാട്ടിൽ നിന്നും കേരളത്തിന്റെ വടക്കെ ഭാഗങ്ങളിൽ നിന്നും സന്ദർശകരുടെ തിരക്ക് വർദ്ധിച്ചു വരുന്നു. ഏറ്റവും കൂടുതൽ അടുത്ത് കിടക്കുന്ന എറണാകുളം ജില്ലക്കാർക്ക് എക്സ്പ്ലോർ ചെയ്യാൻ കിട്ടുന്നത് അതായത് ഏറ്റവും പോയി വരാൻ പറ്റാവുന്ന ഒരു സ്ഥലവും കൂടിയാണ് വാഗമൺ. ആയിരത്തിൽ പരം റിസോർട്ടുകളാലും ഹോം സ്റ്റേകളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു ടൂറിസ്റ്റ് പ്ലേസ്.
വാഗമൺ മൊട്ടക്കുന്നിൽ ഇപ്പോൾ ബോട്ടിംഗ് സിപ് ലൈൻ കിഡ്സ് ബോട്ടിംഗ് പട്ടം പറത്തൽ തങ്ങൾ പാറയിലെ ഗ്ലാസ്സ് ബ്രിഡ്ജ് ടെൻഡിംഗ് വ്യൂ പോയിന്റ് തുടങ്ങിയ ആക്ടിവിറ്റികളും നടക്കുന്നുണ്ട്. പിന്നെ പൈൻ വാലിയിലെ പൈൻ ഫോറസ്റ്റ് കാടുകളും സന്ദർശിക്കാം. ഇതെല്ലാം വളരെ കുറഞ്ഞ നിരക്കിൽ തന്നെയാണ് ലഭ്യമാക്കുന്നത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കാഴ്ചാലകൾ വേറെയും. 1,2 ദിവസം സ്റ്റേ ചെയ്ത് കണ്ടാലും തീരില്ല കാഴ്ചകൾ.

