കല്ലടയാറിന്റെ തീരത്തുനിന്നും ഞാനെത്തി നോക്കെ… കണ്ടു കാഴ്ചകളേറെയെങ്കിലുമെൻദൃഷ്ടി പതിഞ്ഞതാ കുഞ്ഞുമീൻ കൂട്ടങ്ങളിൽ ..
ഹൃദയമൊരു സംഗീതം പൊഴിച്ചുവോ… മിഴികൾ വിസ്മയരമണികയിൽ വിടർന്നുവോ..
വെള്ളിവിളക്ക് മിന്നും കാന്തിയോടെ നീന്തിത്തുടിക്കുന്നു .
.കുഞ്ഞു മത്സ്യകന്യകമാർ.
അസ്തമയ സൂര്യനോടൊപ്പം ആരെയോ തേടി പോകുന്നതാണോ….
മർത്ത്യന്റെ വലയിൽ വീഴാതെ രക്ഷപെട്ടോടുന്നോ ഈ വെള്ളിമീനുകൾ…
ചന്ദ്രബിംബം വന്നു വീണാലോയെന്നു നിനച്ചും കൊണ്ടോടുകയാണോ…

തീരത്തു തനിച്ചു നിന്നു ചിന്തനം ചെയ്തു ഞാൻ…
കൂട്ടം തെറ്റാതെ ആരോ നയിച്ചൊരാ പാതയിൽക്കൂടി വെള്ളിവിളക്കു മിന്നും കാന്തിയോടെ പോകുന്നു… ജലരേഖ പോലെ… കുഞ്ഞുമീനുകൾ……

