ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേകർക്ക് തമിഴ്‌നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി.

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. നിലവിൽ കേരള ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേകറിന് തമിഴ്‌നാട് ഗവർണറുടെ സ്ഥിരം ചുമതല  നൽകി.

രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

മാറ്റമുള്ള മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാർ: തമിഴ്‌നാട്- രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കർണാടക- ഡോ. സുധാ യാദവ്, ഒഡീഷ- ബ്രജ് മോഹൻ റാം, ഉത്തരാഖണ്ഡ്- ഡോ. ധാൽ സിംഗ് ബിസെൻ, സിക്കിം- ദുഷ്യന്ത് ഗൗതം.

മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാത്തൂർ സിക്കിം ഗവർണർ സ്ഥാനത്തുനിന്നാണ് കേരള രാജ്ഭവന്റെ അമരത്തേക്ക് എത്തുന്നത്.

Enable Notifications OK No thanks