ന്യൂദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവിധ ഇടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്.

രാത്രി 10.15 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. അതിന്റെ പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെചമോലിയിലാണ്. 13 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നുമാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി നൽകുന്ന വിവരം.
ഉത്തരാഖണ്ഡിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഡൽഹിയിലും എൻസിആർ പ്രദേശങ്ങളിലും നോയിഡ, ഗുരുഗ്രാം എന്നിടങ്ങളിലും ഉത്തരേന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. വിവിധ പ്രദേശങ്ങളിലെ താമസക്കാർ ചെറിയൊരു കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തെന്നാണ് വിവരം. തീവ്രത കുറഞ്ഞ ഭുകമ്പമാണ് ഇവിടെയുണ്ടായത്. സംഭവസ്ഥലങ്ങളിൽ ആളപായമോ നാശനഷ്‌ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

