ന്യൂഡൽഹി: സംഘർഷ ഭൂമിയായി ദില്ലി റോഡിൽ കുത്തിയിരുന്നു സമരക്കാർ 3000 പേർ കസ്റ്റഡിയിൽ ഇന്നത്തെ സമരം ഇടതുപക്ഷ സമരമായിരുന്നു. കേരളത്തിലെയും ഉത്തരേന്ത്യയിലേയും പ്രധാനപ്പെട്ട നേതാക്കൾ സമരത്തിന് നേതൃത്വം നൽകി. വിദ്യാർഥി സമരച്ചൂടിൽ തിളച്ചു മറിഞ്ഞ് രാജ്യതലസ്‌ഥാനം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, ദേശീയ സെക്രട്ടറിയേറ്റ് അംഗം .കെ. പ്രകാശ് ബാബു ഉൾപ്പടെയുള്ള ഇടത് നേതാക്കളെ എന്നിവരടക്കം 3000 പേരെ ഡൽഹി പൊലീസ് അറസ്‌റ്റു ചെയ്തു. കോണാട്ട് പ്ലേസ് ഇന്നർ സർക്കിളിൽ വൈകിട്ട് 5 മണിയോടെ വീണ്ടും വിദ്യാർഥി പ്രതിഷേധമുണ്ടായി. റോഡിൽ കുത്തിയിരുന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു. കേന്ദ്രസേനയടക്കം രംഗത്തെത്തി വിദ്യാർഥികളെ വലിച്ചിഴച്ച് മാറ്റാൻ ശ്രമം തുടങ്ങി. ഡല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരുമെന്ന് സിജെപി നേതൃത്വം. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് പാര്‍ട്ടിയുടെ പുതിയ ദേശീയ ഓര്‍ഗനൈസേഷന്‍ ഇന്‍-ചാര്‍ജ അജിങ്ക്യ ഷിന്‍ഡെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിജെപിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് അജിങ്ക്യ ഷിന്‍ഡെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. പ്രതിഷേധക്കാരോട് ജന്തര്‍മന്തറിലേക്ക് വരാന്‍ ഷിന്‍ഡെ ആഹ്വാനം ചെയ്തു. പൊലീസ് തടയുന്നിടത്ത് സമരം ആരംഭിക്കാന്‍ അനുയായികളോട് നിര്‍ദേശിച്ചു.

