ഗ്യാനേഷ് കുമാറി ന്റെ രാജി ആവശ്യപ്പെട്ട് ഇന്നു ഡൽഹിയിൽ നടക്കുന്ന കോൺ ഗ്രസ് പ്രതിഷേധoഎല്ലാവരേയും ക്ഷണിച്ചെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമാകില്ലെന്ന കടുത്ത നിലപാടിലാണു സഖ്യം നേതാക്കൾ, ഫലത്തിൽ, ഇതുവരെ നടന്നതിൽ ഏറ്റവും ശക്തമായ പ്രതിഷേധത്തിനാകും ഇന്നു രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുക.ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് പൊതുപ്രസ്താവന ഇറക്കുകയും ചെയ്തു. ഇതിൻ്റെ തുടർച്ചയായി കേരളത്തിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഡൽഹി യിൽ എത്തിയിട്ടുണ്ട്. നാളെയും പ്രതിഷേധം തുടരും. വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരോടും സംസ്ഥാന ഭാരവാഹികളോടും ഡിസിസി പ്രസിഡന്റുമാരോടും പ്രതിഷേധ ത്തിൽ പങ്കെടുക്കാൻ നാളെ ഡൽഹി യിൽ എത്താനാണു നിർദേശം. നിയമ സഭ നടക്കുന്നതിനാൽ കേരളത്തിലെ : എംഎൽഎമാർക്ക് ഇളവു നൽകി.

ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്.
ന്യൂഡൽഹി : ഇന്ത്യ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. നിലവിലെ സാഹചര്യങ്ങളിൽ കൂടിക്കാഴ്ച നടത്തുന്നത് അനുചിതമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇന്ന് വൈകീട്ട് കാണുന്നതിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യ നേതാക്കൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നത്. എസ്ഐആറുമായി ബന്ധപ്പെട്ട നിർണായകമായ വിഷയങ്ങളുണ്ടെന്നും അത് സംസാരിക്കാൻ സമയം അനുവദിക്കണമെന്നുമാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ പറഞ്ഞിരുന്നത്. ഈ ആവശ്യമാണ് നിഷേധിച്ചത്.

