നല്ല പ്രായവ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ്, ക്രഷല്ലാതെ ആകുന്നില്ലല്ലോ? തുറന്നുപറഞ്ഞ് അനുപമ പരമേശ്വരൻ

 

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനോടുള്ള ആരാധന തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. മോഹൻലാലാണ് തന്റെ സെലിബ്രിറ്റി ക്രഷ് എന്ന് വെളിപ്പെടുത്തിയ താരം, അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് വളർന്നതെന്നും വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്നുപറച്ചിൽ.

മോഹൻലാലിനോടുള്ള ഇഷ്ടം കുടുംബത്തിൽ നിന്നുതന്നെ ലഭിച്ചതാണെന്നാണ് അനുപമ പറയുന്നത്. അമ്മയും ഇളയ സഹോദരനുമാണ് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മോഹൻലാൽ ആരാധകർ. സഹോദരന് തന്നേക്കാൾ വലിയ ക്രഷാണ് മോഹൻലാലിനോടെന്നും താരം തമാശയോടെ പറഞ്ഞു.

മോഹൻലാലിന്റെ നിരവധി സിനിമകൾ കണ്ടാണ് താൻ വളർന്നതെന്ന് അനുപമ ഓർത്തെടുത്തു. ഇരുവരും തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും അതുകൊണ്ട് ആരാധനയ്ക്ക് മാറ്റമുണ്ടാകുന്നില്ലെന്നും താരം പറഞ്ഞു.

‘ലാൽ സാറിന്റെ ചിത്രങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. എത്രയെത്ര സിനിമകൾ. നല്ല പ്രായവ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ്, ക്രഷല്ലാതെ ആകുന്നില്ലല്ലോ അല്ലേ?’ എന്നായിരുന്നു അനുപമയുടെ വാക്കുകൾ.

അമ്മയാണ് വീട്ടിലെ ഏറ്റവും വലിയ മോഹൻലാൽ ആരാധികയെന്നും തൊട്ടുപിന്നാലെ ഇളയ സഹോദരനാണെന്നും താരം വെളിപ്പെടുത്തി. സഹോദരന്റെ ഇൻസ്റ്റഗ്രാം സന്ദേശങ്ങളിൽ ഏറെയും മോഹൻലാലിനെക്കുറിച്ചുള്ള റീലുകളും വിശേഷങ്ങളുമാണ്. താൻ എന്തുചെയ്യുന്നുവെന്നോ എങ്ങനെയിരിക്കുന്നുവെന്നോ പോലും അവൻ അന്വേഷിക്കാറില്ലെന്നും അനുപമ ചിരിയോടെ പറഞ്ഞു.

തെലുങ്ക് കോമഡി ചിത്രമായ ‘ക്രേസി കല്യാണം’ ആണ് അനുപമ പരമേശ്വരന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

യുഗാണ്ടൻ ഡാൻസ് സംഘത്തിനൊപ്പം മോഹൻലാൽ

അതിനിടെ, യുഗാണ്ടൻ ഡാൻസ് സംഘമായ ട്രിപ്‌ലെറ്റ് ഘെറ്റോ കിഡ്‌സിനൊപ്പമുള്ള വീഡിയോ പങ്കുവച്ച് മോഹൻലാലും ശ്രദ്ധ നേടുകയാണ്. ‘വർണപ്പകിട്ട്’ എന്ന ചിത്രത്തിലെ ‘ഓക്കേല, ഓക്കേലാ’ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ താരം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്.

വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ഗംഗ’യാണ് മോഹൻലാലിന്റെ പുതിയ ചിത്രങ്ങളിലൊന്ന്. 2022ൽ യുക്രെയിനിൽ ഇന്ത്യ നടത്തിയ ഒഴിപ്പിക്കൽ ദൗത്യമാണ് ചിത്രത്തിന്റെ പ്രമേയം.

Join Community

Leave a Reply

Enable Notifications OK No thanks