രാജ്യത്ത് ഒരു വലിയ പ്രക്ഷോഭം ദില്ലിയിൽ ആരംഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു.

രാജ്യത്ത് ഒരു വലിയ പ്രക്ഷോഭം ദില്ലിയിൽ ആരംഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. അറസ്റ്റ്കൾകൊണ്ട് പ്രക്ഷോഭത്തെ തകർക്കാൻ കഴിയില്ലെന്ന് എന്ന് സി.ജെപിയും ഇന്ത്യ സഖ്യവും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും പ്രക്ഷോഭത്തിന്റെ ഗതി ചുരുങ്ങുകയാണ്. സി.ജെപിയുടെ പല നേതാക്കളും തിഹാർ ജയിലിലാണ്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും സൗമ്യത പാലിക്കാനാണ് സർക്കാർ ശ്രമം. ഉത്തരേന്ത്യയിൽ വലിയ ഉൽസവം നടക്കുന്ന ഈ ആഴ്ച സമരം ഒന്നുകിൽ നിർത്തിവയ്ക്കുന്നതാവും നല്ലത്. ഉൽസവശേഷം സമരം തുടരുക. മിന്നൽ സമരങ്ങൾ ഗുണകരമല്ല എന്നു തെളിയിക്കുകയാണ് ഓരോ ദിവസം .ഇന്നലെ അമിത്ഷാ പറഞ്ഞത് ഒന്നര കിലോമീറ്ററിൽ 80000 പേരെ അണിനിരത്തിയാൽ ഇന്ത്യയുടെ പ്രക്ഷോഭമാകുമോ എന്നാണ്. സമരത്തിന്റെ ശൈലി മാറ്റിക്കൂടെ എന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസ ചോദ്യം. ആസാമിൽ SIR വേണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലാണ്. ബംഗാളിൽ ഉൽസവങ്ങൾ അവസാനിച്ചാൽ SIRന്റെ പേരിൽ പ്രക്ഷോഭം ആരംഭിക്കും മറ്റ് ബി.ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും SIR അനുകൂല പ്രക്ഷോഭം നടത്താൻ ബി.ജെ പി യുടെ നീക്കം ഉണ്ടാകുംഎന്നാൽ സി.ജെപി പ്രക്ഷോഭത്തിൽ ഇന്ത്യ സഖ്യവും ചേർന്നതിൽ ചില ആശങ്കകൾ ഉണ്ട്. ജൻസി പ്രക്ഷോഭം എന്നു പറയുന്നതിൽ നിന്നും മാറ്റിപ്പിടിക്കേണ്ടി വരും. കേരളം SIR ഒഴിവാക്കണംഎന്നപ്രക്ഷോഭത്തിന് ശക്തി കൂടുകയാണ് ഇടതുപക്ഷത്തിന്റെ ശക്തിയാണ് കേരളത്തിൽ പ്രക്ഷോഭത്തിന്റെ വിജയം. കേരളീയരായ ആയിരക്കണക്കിന് പേർ ദില്ലിയിൽ പ്രക്ഷോഭത്തിലാണ്.

അഭിജീത് ദിപ്കെയ്ക്കുനേരെ ഡൽഹി വിമാനത്താവളത്തിൽ യുവാവിന്റെ ആക്രോശം. മഹാരാഷ്ട്രയിൽനിന്ന് മടങ്ങിയെത്തിയ ദിപ്കെ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു പോകുന്നതിനിടെയാണ് ഒരാൾ മുന്നിലെത്തി രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചത്.സംഭവത്തിന്റെറെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം ശ്രദ്ധേയമായിഎന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നത്?’ എന്നചോദ്യം യുവാവ് പലതവണ ആവർത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ പ്രകോപനപരമായ ചോദ്യങ്ങളോട് ചിരിച്ചുകൊണ്ടാണ് ദിപ്‌കെ പ്രതികരിച്ചത്.പിന്നീട് അദ്ദേഹം അവിടെനിന്ന് പുറത്തേക്കു പോകുകയും ചെയ്തു‌.മുത്തശ്ശിയുടെ മരണത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിലേക്കു പോയ ദിപ്കെ ബുധനാഴ്‌ചയാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. ഒക്ടോബർ 10ന് ജന്തർ മന്തറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ വിമാനത്തിനുള്ളിൽവച്ച് പൊലീസ് അറസ്റ്റ ചെയതിരുന്നു. ഇതേ ദിവസമാണ് ദിപ്കെയുടെ മുത്തശ്ശി മരിച്ചത്. പൊലീസ് കസ്റ്റഡിയിൽനിന്ന് വീട്ടിലേക്കു മടങ്ങിയ ദിപ്‌കെ പിന്നീട് ഡൽഹിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

അതേസമയം, സിജെപി നേതാക്കളായ അശുതോഷ് റാംകയെയും സൗരവ് ദാസിനെയും അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടപടിക്കെതിരെ ദിപ്‌കെ രംഗത്തെത്തി. രാജ്യത്ത് ദേശീയ പതാക ഉയർത്തുന്നത് കുറ്റമാണോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തിയതിൻ്റെ പേരിലാണ് ഇരുവരെയും ജയിലിലടച്ചതെന്ന് ദിപ്‌കെ ആരോപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ത്രിവർണ പതാക ഉയർത്തിയ സ്വാതന്ത്ര്യസമര സേനാനികളെ അറസ്റ്റ് ചെയ്ത‌്‌ ജയിലിലടച്ച സംഭവങ്ങളെയും അദ്ദേഹം പരാമർശിച്ചു. അത്തരം നടപടികൾ വീണ്ടും ആവർത്തിക്കുകയാണോയെന്ന ചോദ്യവും ദിപ്‌കെ ഉയർത്തി.ഇടതു വിദ്യാർത്ഥി യുവജന സംഘടനകൾ ദില്ലി സമരത്തിൽ മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുക പ്രയാസകരമാണ്. എങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചിലവിലേക്കായ് ഫണ്ട് കണ്ടെത്തുന്നുണ്ട്. സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പലജൻസികളും തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്നു വരുന്നതുകൊണ്ട് ട്രെയിൻ യാത്ര സഹായകരമാകുന്നുണ്ട്. ആരാധനാലയങ്ങൾ ഇപ്പോൾജൻസികൾക്ക് തുറന്നു കൊടുക്കാതിരിക്കുന്നത് സി ജെ പി യെ സംബന്ധിച്ച് പ്രതിസന്ധിയാണ്.സമരം സമരത്തിന്റെ വഴിക്ക് എത്ര ദിവസം . ഇലക്ഷൻ കമ്മീഷണർ രാജിവയ്ക്കുമോ, കേന്ദ്ര സർക്കാരിന്റെ നിലപാട് എന്താണ് വരും ദിവസങ്ങളിൽ ഉത്തരം കിട്ടും.

 

Join Community
Enable Notifications OK No thanks