കുഞ്ഞമ്മിണി
ഒരു കുഞ്ഞല്ല
കുസൃതിക്കുട്ടി
കുറുമ്പത്തി
ആനക്കൊമ്പിൻ
തുമ്പത്ത്
കയറിയിരിക്കും
വമ്പത്തി
ചിട്ടകൾ പലതും
പഠിപ്പിച്ച്
പാപ്പാനാകും
കടുപ്പത്തി
ആന ചൊടിക്കും
നേരത്ത്
പിടിച്ചു നിർത്തും
മൂപ്പെത്തി
ആനപ്പുറത്ത്
കയറിയിരുന്ന്
ചുറ്റി നടത്തും
വില്ലത്തി
കുട്ടികളുടെ
ആനപ്പേടി
മാറ്റിയെടുക്കും
കേമത്തി
ആഘോഷങ്ങൾക്ക്
കൂട്ടായി
കുട്ടികളെ കൂട്ടും
കുട്ടത്തി
കുട്ടികൾക്കെല്ലാം
നേതാവായി
നെഞ്ചുവിരിക്കും
തണ്ടത്തി
കാഴ്ചക്കാരുടെ
കയ്യടി നേടും
കുഞ്ഞമ്മിണിയാൾ
മിടുക്കത്തി😅


