നെതന്യാഹു : നന്ദി ക്യാപ്റ്റൻ. ഇസ്രയേലിന്റെ അടുത്ത സ്വാതന്ത്ര്യദിനത്തിൽ ആഘോഷത്തിന്റെ ഒരു ദീപം തെളിക്കാൻ താങ്കളെയും എന്റെ പ്രിയ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഭാരതത്തിലെയും ഇസ്രായേലിലെയും ധീരരായ ജനങ്ങളുടെ ഒരു യഥാർത്ഥ നായകനാണ് നിങ്ങൾ, കൂടാതെ ഇന്ന് ലോകത്തിന്റെ മുഴുവൻ ഒരു ഹീറോയാണ് നിങ്ങൾ. വളരെ വേഗത്തിലുള്ളതും പൂർണ്ണവുമായ രോഗമുക്തി ആശംസിക്കുന്നു.
ഇതെല്ലാം എങ്ങനെയാണ് ആരംഭിച്ചതെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ബുദ്ധിമുട്ടില്ലങ്കിൽ അത് എങ്ങനെ തുടങ്ങിയെന്ന് നിങ്ങൾക്ക് പറയാമോ?
സ്മിത്ത് : സാർ അത്, അതൊരു സാധാരണ വിമാനയാത്രയായിരുന്നു, ഒപ്പം… സഹപൈലറ്റ് ..
അയാൾ ആവശ്യപ്പെട്ടു—ആവശ്യപ്പെട്ടെന്നല്ല, അയാൾക്ക് പ്രാർത്ഥിക്കണം എന്നുണ്ടായിരുന്നു. ധാരാളം നാട്ടുകാർ അതുപോലെ പ്രാർത്ഥിക്കാറുണ്ട്, അത് അസാധാരണമായ ഒന്നുമല്ല. എന്നാൽ… അയാൾ പ്രാർത്ഥിക്കുന്ന സമയത്ത്… ബഹുമാനം കാരണം ഞാൻ…
പിന്നിലേക്ക് നോക്കാതെ മുന്നിലേക്ക് മാത്രമാണ് നോക്കിക്കൊണ്ടിരുന്നത്. പെട്ടെന്ന്, ഒരു നാല്-അഞ്ച് മിനിറ്റിന് ശേഷം എന്ന് കരുതുന്നു, എന്റെ തലയുടെ പിന്നിൽ ശക്തമായ ഒരു അടി കിട്ടി.
എന്റെ ആദ്യത്തെ ചിന്ത… വിമാനത്തിന് ഗുരുതരമായ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും എന്തോ ശരിയല്ലെന്നും ആയിരുന്നു.
എന്നാൽ അതിനുശേഷം, ഒന്നിന് പിറകെ ഒന്നായി അടികൾ വന്നുകൊണ്ടിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഇത് വിമാനത്തിന്റെ പ്രശ്നമല്ല, മറിച്ച് കോക്ക്പിറ്റിൽ എന്റെ കൂടെയുണ്ടായിരുന്ന മറ്റേ ആളാണ് ഇതൊക്കെ ചെയ്യുന്നത് എന്ന്.
ഞാൻ അവനെ തടയാൻ ശ്രമിച്ചു, പക്ഷേ… അവന്റെ ആദ്യത്തെ അടികൾ കാരണം എന്റെ കാഴ്ച…ഏകദേശം പൂർണ്ണമായി നഷ്ടപ്പെടുന്നതുപോലെയായി. എന്റെ കാഴ്ചയെല്ലാം മങ്ങിപ്പോയി, ഒപ്പം…ആ സമയത്ത് എനിക്കുണ്ടായ അടുത്ത അനുഭവം… വിമാനം വേഗത്തിൽ താഴേക്ക് താഴേക്ക് പോവുകയാണെന്നതായിരുന്നു.
എന്റെ ഓർമ്മകൾ ഇപ്പോൾ ചിതറിക്കിടക്കുകയാണ്. എങ്കിലും ആ സമയത്തെക്കുറിച്ച് എനിക്ക് ഓർമ്മയുള്ളത് ഇതാണ്.
ഞാൻ എങ്ങനെയെങ്കിലും ഒരിക്കൽ വാതിൽ തുറക്കാൻ ശ്രമിച്ചു, പക്ഷേ അവൻ അത് വീണ്ടും അടച്ചു എന്ന് കരുതുന്നു.
ഈ സമയത്ത്, ഞാൻ കോക്ക്പിറ്റ് തറയിൽ കിടക്കുകയാണെന്ന് ഓർമ്മയുണ്ട്. വിമാനത്തിന്റെ ശബ്ദവും കാറ്റടിക്കുന്ന പോലുള്ള വലിയൊരു ശബ്ദവും ആളുകളുടെ നിലവിളികളും എനിക്ക് അനുഭവപ്പെട്ടു.
ഇവിടെയുള്ള അംബാസഡറോട് ഞാൻ പറഞ്ഞത് പോലെ, എനിക്ക് ഉള്ളിൽ ബാക്കിയുണ്ടായിരുന്ന ആ അവസാന പോരാട്ടം…
അതിനെ വ്യക്തിപരമെന്ന് വിളിക്കൂ, അല്ലെങ്കിൽ ജനങ്ങൾക്ക് വേണ്ടിയുള്ളതെന്ന് വിളിക്കൂ—എന്തായാലും ഞാൻ ചിന്തിച്ചത് ഇതാണ്: ഞാൻ ഇത് ചെയ്തില്ലെങ്കിൽ, ഞാൻ മരിച്ചുപോകും. അപ്പോഴാണ് എനിക്ക് സാധ്യമായതെല്ലാം ഉപയോഗിച്ച് ഞാൻ തള്ളിയത്, എന്റെ കയ്യിലുള്ള സർവ്വ ശക്തിയുമെടുത്ത് വാതിലിലേക്ക് കുതിച്ചത്, ഒപ്പം വാതിൽ തുറന്നത്. ഭാഗ്യവശാൽ ആളുകൾ ചാടിവീഴാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു, അവർ നിയന്ത്രണം ഏറ്റെടുത്തു. ബാക്കിയുള്ള കാര്യങ്ങൾ നിങ്ങൾക്ക് അറിയാമല്ലോ സർ.
നെതന്യാഹു : തുറന്നുപറഞ്ഞാൽ, അസാധ്യമായ ആ സാഹചര്യങ്ങളിലും നിങ്ങളുടെ ധൈര്യവും മനസ്സാന്നിധ്യവും കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ആ പൈലറ്റിന്റെ… കോക്ക്പിറ്റ് വാതിൽ തുറക്കുന്ന ആ പിൻ നിങ്ങൾ എങ്ങനെയാണ് വലിച്ചത്?
സ്മിത്ത് : ഇല്ല സർ, അകത്തുനിന്നുള്ള വാതിലിൽ തിരിച്ച് തുറക്കുന്ന ഒരു സംവിധാനമുണ്ട്, പുറത്തുനിന്ന് അത് കോഡ് നൽകി മാത്രമേ തുറക്കാൻ കഴിയൂ.
അതിനാൽ പുറത്തുള്ള എന്റെ സഹപ്രവർത്തകർ കോഡ് നൽകാൻ ശ്രമിക്കുന്നുണ്ടായിരുന്നു, പക്ഷേ ആ മനുഷ്യൻ കോഡ് ഉപയോഗിച്ച് തുറക്കാൻ അനുവദിച്ചില്ല. വാതിൽ തുറക്കാനുള്ള ഏക വഴി ആ നോബിലേക്ക് കൈഎത്തുക മാത്രമായിരുന്നു; മറ്റേതൊരു നോബും പോലെ അത് തിരിച്ചാൽ വാതിൽ തുറക്കും.
പക്ഷേ പ്രധാന കാര്യം ആ സ്ഥലത്ത് എത്തുക എന്നതായിരുന്നു. എന്റെ കൈ ആ നോബിൽ എത്തിയപ്പോൾ… ഞാൻ അത് എങ്ങനെയോ തിരിച്ച് തുറന്നു.
നെതന്യാഹു : ഇതൊരു വിധിയുടെയും വിശ്വാസത്തിന്റെയും അടയാളമെന്ന് ഞാൻ കരുതുന്നു. twist of fate and twist of faith എന്ന് ഞാൻ കരുതുന്നു, നിങ്ങൾ ചെയ്തത് വളരെ ശ്രദ്ധേയമാണ്. ഇസ്രായേലി യാത്രികരിൽ നിന്നാണ് ഞാൻ…അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞത്. നിങ്ങൾ ഒരു വലിയ ഹീറോ ആണ്, ഒപ്പം നിങ്ങളോടൊപ്പം മറ്റ് ഹീറോകളുമുണ്ടായിരുന്നു, നിങ്ങളാണ് ആ സാഹചര്യം അനുകൂലമാക്കിയത്. നിങ്ങൾ വളരെയധികം ജീവനുകൾ രക്ഷിച്ചു. അതിനേക്കാൾ വലുതാണ് നിങ്ങൾ നിങ്ങൾ ലോകത്തിന്റെ ആത്മാവിനെയാണ് രക്ഷിച്ചത്. ഒരു ധീരനായ പൈലറ്റും ധീരരായ യാത്രികരും ചേർന്ന് എത്ര ഭയാനകമോ അക്രമാസക്തമോ ആയ ഈ തിന്മയെ മറികടക്കുമെന്ന് മനസ്സിലാക്കുക…
ഇത് ലോകമെമ്പാടും ന്യായമായും പ്രശംസിക്കപ്പെടുന്ന ഒന്നാണ്. നിങ്ങൾ ഇസ്രായേലിന്റെ ഹീറോ ആണ്. നിങ്ങൾ ഇന്ത്യയുടെ ഹീറോ ആണ്. നിങ്ങൾ ലോകം മുഴുവന്റെയും ഹീറോ ആണ്.
എനിക്ക് നിങ്ങളോട് പറയാൻ കഴിയുന്നത്, ഡെന്റിസ്റ്റ് ഉൾപ്പെടെയുള്ള ആളുകൾ ഇവിടെ നിങ്ങളെ സ്നേഹത്തോടെയും തുറന്ന കൈകളോടെയും സ്വാഗതം ചെയ്യും എന്നാണ്. നിങ്ങളെ ചികിത്സിച്ച ഡെന്റിസ്റ്റ് പറഞ്ഞു—ഞാൻ അയാളോട് ചോദിച്ചു, “നിങ്ങൾക്ക് എപ്പോഴെങ്കിലും…”—അത് പല്ല് പറിക്കുന്നത് പോലെയല്ലല്ലോ തീർച്ചയായും. അയാൾ പറഞ്ഞു, നിങ്ങൾ അങ്ങേയറ്റം ധൈര്യശാലിയായിരുന്നു എന്ന്. ഇത് ഒരു അത്ഭുതത്തിന് തുല്യമാണെന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു.
സ്മിത്ത് : എനിക്കും അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ട്. സത്യം പറഞ്ഞാൽ അദ്ദേഹം എന്റെ ജീവൻ രക്ഷിച്ചു.
നെതന്യാഹു : നിങ്ങളൊക്കെ ചേർന്ന് ഒരുപാട് ജീവനുകൾ രക്ഷിച്ചു. എന്റെയും ഭാര്യയുടെയും വകയായി നിങ്ങളുടെ ഭാര്യയ്ക്ക് എന്റെ ആശംസകൾ അറിയിക്കുക. നിങ്ങൾക്ക് ഒരു കുടുംബമുണ്ടെന്ന് എനിക്കറിയാം. നിങ്ങൾ ഞങ്ങളുടെ രാജ്യങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമാണ്, അതീവ ധീരതയുള്ള ഒരു ഭാഗമാണ്. പെട്ടെന്ന് സുഖം പ്രാപിക്കുക. കഴിയുന്നത്ര വേഗത്തിൽ സുഖം പ്രാപിക്കൂ.
സ്മിത്ത് : തീർച്ചയായും . നന്ദി, നന്ദി മിനിസ്റ്റർ.
നെതന്യാഹു : ആരോഗ്യം വീണ്ടെടുത്ത ശേഷം ഇസ്രായേലിലേക്ക് വരുന്ന അടുത്ത വിമാനത്തിൽ താങ്കൾക്കും ഭാര്യയ്ക്കും കുട്ടികൾക്കും എന്റെ ഓഫീസിലേക്ക് സ്വാഗതം, അതൊരു വലിയ ആഘോഷമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ക്യാപ്റ്റൻ സ്മിത്തും പ്രധാനമന്ത്രി മോദിയും ഇസ്രയേലിന്റെ മികച്ച സുഹൃത്തുക്കളാണെന്ന് ഞാൻ വീണ്ടും പറയുന്നു. ഞങ്ങളുടെ സ്വാതന്ത്ര്യദിനത്തിൽ ഞങ്ങൾ നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ആഘോഷത്തിന്റെ ഒരു ദീപം തെളിക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇത് സാധാരണയായി ഇസ്രായേലി പൗരന്മാർക്കായി മാറ്റിവെച്ചിരിക്കുന്ന ഒന്നാണ്, എന്നാൽ ഈ സാഹചര്യത്തിൽ, ഇസ്രായേലിലെ എല്ലാ പൗരന്മാരും നിങ്ങളെ ചേർത്തുപിടിക്കും. എന്നെനിക്കുറപ്പാണ് അവർ സന്തോഷിക്കും. അവർ ഇപ്പോഴും അതുതന്നെ ചെയ്യുന്നുണ്ട്, അപ്പോഴും ചെയ്യും. അതിനാൽ, വളരെ പെട്ടെന്ന് തന്നെ നിങ്ങളെ ഇസ്രായേലിൽ കാണാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
നെതന്യാഹു : നിങ്ങളെ കാണാൻ ഞാൻ കാത്തിരിക്കുകയാണ് സർ. ഇവിടെ വെച്ച് നിങ്ങളെ വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ, ഇതൊരു അവിസ്മരണീയവും ചരിത്രപരവുമായ സന്ദർശനമായിരിക്കുമെന്ന് ഞാൻ കരുതുന്നു. (ഒരുപക്ഷെ നെതന്യാഹു ആദ്യമായി സാർ എന്ന് വിളിക്കുന്നത് ക്യാപ്റ്റൻ സ്മിത്തിനെയാവും)
സ്മിത്ത് : നന്ദി സർ. നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി. വളരെ നന്ദി സർ. നന്ദി. നിങ്ങളോട് സംസാരിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ്.
കടപ്പാട് സോഷ്യൽ മീഡിയാ.

