ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു മാളികപ്പുറം മേൽശാന്തിയായി എ ദാമോദരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.

ശബരിമല മേല്‍ശാന്തിയായി അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. തിരുവനന്തപുരം സ്വദേശിയാണ്. സന്നിധാനത്ത് വെച്ചു നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. മാളികപ്പുറം മേല്‍ശാന്തിയായി എ ദാമോദരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ്. കോഴിക്കോട് വടകര ആയാടത്തില്ലത്തിലെ അംഗമാണ്. പയ്യോളി കീഴൂര്‍ ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്.

Leave a Reply

Enable Notifications OK No thanks